സഹകരണ മേഖലയിൽ സർവ്വകലാശാലകൾ ആരംഭിക്കണമെന്ന് വടകര എജ്യുക്കേഷനൽ സഹകരണ സംഘം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വടകര സി.ടെക് കോളജിൽ നടന്ന വാർഷിക പൊതുയോഗത്തിൽ സംഘം പ്രസിഡണ്ട് അഡ്വ. സി വത്സലൻ അധ്യക്ഷത വഹിച്ചു. സംഘം സെക്രടറി റീജ കെ റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ അജണ്ടകളിൽ സംഘം വൈസ് പ്രസിഡന്റ് പുറന്തോ ടത്തു സുകുമാരൻ ഡയറക്ടർമാരായ
ടി. വി. ബാലകൃഷ്ണൻ, എൻ.കെ രവീന്ദ്രൻ, വി. കെ പ്രേമൻ,
ബാബു ചാത്തോത്ത് സി.എം കുമാരൻ
പ്രൊഫ. എം വിജയലക്ഷമി ഡോ. കെ.പി അമ്മുക്കുട്ടി
ഗിരിശൻ സി. സജിനി ഐ.കെ , അഡ്വ. തുഷാര എന്നിവർ സംസാരിച്ചു.
സൗജന്യ കമ്പ്യൂട്ടർ കോഴ്സുകൾ - :
കേരള സർക്കാരിന്റെ കീഴിലുള്ള Kerala State Rutronix ... SC/ST വിഭാഗംത്തിൽ പെടുന്നവർക്ക് പൂർണമായും സൗജന്യവും , മറ്റ് വിഭാഗത്തിൽ പെടുന്നവർക്ക് 20% ഫീസിളവോടും കൂടിയ കമ്പ്യൂട്ടർ ഹാർഡ് വെയർ, സോഫ്റ്റ് വെയർ കോഴ്സുകൾ നടത്തുന്നു.
2023 വർഷത്തെ അഡ്മിഷൻ പ്രൊസീജിയർ ആരംഭിച്ചിരിക്കുന്നു.